Menu

a bit about me...

ബാല്യകാലം തൊട്ട് കഥകളും പദ്യങ്ങളും എഴുതാനുള്ള വാസന എന്നിൽ ഉണ്ടെന്ന ബോദ്ധ്യം എനിക്ക് ഉണ്ടായിരുന്നു. കൂടാതെ നാടകത്തിൽ അഭിനയിക്കാനുള്ള അഭിരുചിയും. പക്ഷെ ഈ ആഗ്രഹങ്ങളൊന്നും അക്കാലത്ത് നിറവേറപ്പെട്ടില്ലന്നുള്ളതാണ് സത്യം. ഇപ്പോൾ നോവൽ രചനയിലും സമൂഹ്യ സേവനത്തിലും വ്യാപൃതനാണ്. 1929 ൽ സ്ഥാപിച്ച ഏരൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ (തൃപ്പൂണിത്തുറ) പ്രസിഡന്റ് ആണ്.

SSLC ക്കു പഠിക്കുമ്പോൾ ഞാൻ "കേരളശബ്ദം" വാരികയിൽ വല്ലപ്പോഴും എഴുതുമായിരുന്നു, അവർ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള കമ്പം കലശലായിട്ടുണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ കരുനാഗപ്പളളിയിൽ നിന്ന് ആലപ്പുഴ ഉദയാ സ്റ്റുഡിയോ വരെ ഒളിച്ചോടി. പക്ഷെ ഒന്നും നടന്നില്ല. ഉദയാ സ്റ്റുഡിയോയുടെ പ്രവേശന കവാടത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന പൂവൻ കോഴിയുടെ സിമന്റിൽ വാർത്ത രൂപം കണ്ടു സംതൃപ്തി അടയേണ്ടി വന്നു.

തറവാട്ടു വീടിന്റെ ഉരൽപ്പുരയിൽ സംതൃപ്തി അടയുവോളം ഓട്ടൻ തുള്ളൽ, കഥകളി, പുലിക്കളി, നൃത്തം, നാടകം മുതലായവ മറ്റ് അയൽക്കാരായ സമപ്രായക്കാരോടൊപ്പം ആടി തിമിർത്തു. എന്റെ ആദ്യ അരങ്ങ് ഉരൽ പുരയായിരുന്നു. കലയോട് അതിയായ അഭിനിവേശം ഉണ്ടായിരുന്നു, പക്ഷെ നടന്നില്ലന്നു മാത്രം. മുഖ്യ കാരണം പോലിസ് ഉദ്യോഗം തന്നെ. ജീവിതമാർഗ്ഗമായ അത് ഉപേക്ഷിച്ച്‌ നടനാകാൻ പോകുന്നത് പരീക്ഷണമാണ്. നടന്നില്ലങ്കിൽ "ഒറ്റാലിൽ കിടന്നതുമില്ല, ഒഴുക്കിൽ വന്നതുമില്ല" എന്ന പരുവത്തിലാകും. പോലീസ് സേവന കാലത്തും മുത്തുറ്റ് ഗ്രൂപ്പിൽ സേവനം നടത്തുന്ന കാലത്തും വിജിലൻസ് അന്വേഷണങ്ങൾ നടത്തി അനിതസാധാരണ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

വളരെ പുരാതനവും പ്രശസ്തി ആർജ്ജിച്ചതുമായ കുടുംബത്തിൽ ജനനം. ചെറുപ്പകാലത്തു സാഹിത്യരചനക്കുള്ള സമയം കണ്ടെത്താൻ പറ്റിയില്ല. കടുത്ത നിയന്ത്രണത്തിൽ വളർന്ന പരാമ്പര്യം അവകാശപ്പെടാവുന്ന തറവാട്ടംഗമാണ് ഞാൻ. എന്റെ പിതാവ് കൃഷിക്കാരന്‍; വെറും കൃഷിക്കാരനല്ല, ശ്രീമൂലം പ്രജാസഭയിൽ കരം ഒടുക്കു കണക്കിന് വോട്ടവകാശമുള്ള ഭൂ ഉടമ ചവറ (കൊല്ലം) കണ്ണപ്പെഴത്തുവീട്ടിൽ പരേതനായ വേലായുധൻ ചാന്ദാർ, തിരുവിതാംകൂറിലെ ഈഴവരിൽ വിരലിൽ എണ്ണാവുന്ന വെണ്ണപ്പാട വിഭാഗത്തിൽപ്പെട്ട "ചന്ദാർ" സ്ഥാനം കിട്ടിയ വംശജർ. മാതാവ് കൊല്ലം മങ്ങാട് കാവനാട്ട് കുടുംബാംഗം പരേതയായ ശ്രീമതി ഭവാനി ചാന്ദാട്ടി.

എന്റെ സന്തുഷ്ട കുടുംബത്തിൽ ഭാര്യ എസ്. സൂര്യാ ബായ്(Retd District Camp Coordinator, Ophthalmology Department, Kerala State Health Services), മകൾ Adv. മഞ്ജുഷ. വി (married), മകൻ മനുഗോപാൽ. വി (Computer Engineer (married)), കൊച്ചുമക്കൾ ഇഷിത, വൈഷ്ണവ്, വൈശാലി എന്നിവരാണ് ഉള്ളത്.

കെ. ബി. തുളസി ബായി (മരണപ്പെട്ടു), ബി. കുസുമം (Retd Superintendent KSRTC) എന്നിവരാണ് എന്റെ സഹോദരിമാർ.

1967 ഏപ്രില്‍ 20 ന് ഞാൻ കേരളത്തില്‍ നിന്ന് ഡെറാഡൂണിൽ പോയി. അവിടെ പട്ടാളക്യാമ്പിൽ എന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ആയിരുന്നു. Battalion Raising Day കലാപ്രകടനങ്ങളിൽ ഹിന്ദി ഭാഷയിലുള്ള നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. 1967 ജൂൺ പത്തിനു New Delhi യിൽ എത്തി. എന്റെ അമ്മാവന്‍ പരേതനായ കമാണ്ടർ (ഇൻഡ്യൻ നേവി) എൻ രാധാകൃഷ്ണനൊപ്പം താമസിച്ചു. Defence Service Officers Institute ൽ അക്കൗണ്ട്‌സ് ഗുമസ്തന്‍ ആയിരുന്നു ഈ അവസരത്തിൽ Board of Secondary Education Bhopal (MP) ൽ ഇന്റർമീഡിയറ്റ് ജയിച്ചു. 1970 ൽ സൈനിക്ക് സ്കൂൾ ജമ്മുവില്‍ Secretary ആയി നിയമനം കിട്ടി. അതിനു ശേഷം ധനതത്വശാസ്ത്രത്തിൽ ബിരുദം എടുത്തു. സൈനിക സ്ക്കൂൾ വാർഷികത്തിന് ഹിന്ദി നാടകത്തിൽ അഭിനയിച്ചു. 1971 ൽ നടന്ന ഇൻഡോ പാക്ക് യുദ്ധം നേരിൽക്കണ്ടു. സൈനിക്ക് സ്കൂളിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് യുദ്ധം നടന്ന സ്ഥലം "അഖ്ന്നൂർ". 30 Sep 1972 ൽ ജമ്മു വിട്ടു. Delhi AirForce Central School SUBROTO Park (Public School) Office coordinator തസ്തികയിൽ നിയമിക്കപ്പെട്ടു.

ഈ അവസരങ്ങളിലെല്ലാം സാഹിത്യ രചനയിലേർപ്പെടാൻ വെമ്പൽ കൊണ്ടു, പക്ഷെ സ്ഥിരമായ ഒരു ജീവിത മാർഗ്ഗം തേടി അലയുകയായിരുന്നു. എന്നിരുന്നാലും വല്ലപ്പോഴും "കേരള ശബ്ദം" വാരികയിൽ എഴുതുമായിരുന്നു. Delhi Malayalee അസോസിയെഷനിലും അംഗമായിരുന്നു. 1973 March 16 ന് പോലീസ് ഓർഗനൈസേഷനിൽ Sub Inspector ആയി നിയമിക്കപ്പെട്ടു. 20 March 1973 മുതൽ 30 Sept 1977 വരെ Cochin Port ൽ Sub Inspector ആയി തുടർന്നു. 1973 Nov/Dec ൽ കൊച്ചിൻ പോർട്ട് അങ്കണത്തിൽ വെച്ച് മഹനീയ വ്യക്തികള്‍, പരേതനായ ശ്രീ വയലാർ രാമവർമ്മ, ശ്രിമതി ഉഷാ ഉതുപ്പ് മുതലായവരുടെ സാനിദ്ധ്യത്തിൽ നാടകത്തിൽ അഭിനയിച്ച് ഒന്നാം സ്ഥാനം നേടി. എന്റെ മികച്ച അഭിനയത്തെ ശ്രി വയലാർ രാമവർമ്മ അഭിനന്ദിച്ചു.

സാഹിത്യ ലോകത്തേക്ക് പ്രവേശിക്കണമെന്ന ആഗ്രഹം സഫലമായത് 2016 ൽ ആണ്. ആദ്യം എഴുതിയ "My Autobiography" (English) പ്രസിദ്ധീകരിച്ചിട്ടില്ല. ആത്മകഥ "കഠിന കാലങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം"(Publisher M/s Green Books India Private Ltd Thrissur) എന്റെ ജീവിതാനുഭവങ്ങളും നേരിടേണ്ടി വന്ന പരീക്ഷണങ്ങളും ഒളിവും മറവും ഇല്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു.

"തിരുക്കൊച്ചി" (താളുകൾ 405) ആശംസകൾ നേർന്നത് പ്രശസ്ത കവി, IAS ആഫീസർ ആയിരുന്ന Shri K Jayakumar IAS(Retd). 1900 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ ജീവിത നിലവാരം അതെ പോലെ പകർത്തിയിട്ടുണ്ട്. നിരൂപണം എഴുതി പ്രസിദ്ധീകരിച്ചത് Shri RB Sreekumar IPS (Former DGP Gujrat) വില 450/- Per copy.

"കല്ല്യാണി മേനോനും മക്കളും" (140 താളുകള്)‍ ഒരു ലഘു നോവൽ, സിനിമായാക്കാൻ വേണ്ടി എഴുതിയ കഥ ആണ്. വില Rs 140/-.

"ഭാനുമതി"(280 താളുകള്‍) 1900 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ നായർ തറവാടുകളില്‍ നടമാടിയ മരുമക്കത്തായം ഒരു യുവതി, അനുജനും ജ്യേഷ്ടനും ഭാര്യയായിരിക്കുന്ന സമ്പ്രദായം വരച്ചു കാട്ടുന്നു. വില 350/- per copy.

"ഏലിയാമ്മ ചേട്ടത്തി" - ഏറ്റുമാനൂരിൽ നിന്ന് വയനാടൻ കുന്നുകളിലേക്ക് പറിച്ചു നട്ട സുറിയാനി കൃസ്ത്യാനി കുടുംബത്തിൽപ്പെട്ട തന്റേടിയായ ഏലിയാമ്മ ചേട്ടത്തിയുടെ കഥ. വില Rs 380/-.

"അമ്മു എന്ന അമ്മുക്കുട്ടി" നോവൽ press ൽ നടപടി നടക്കുന്നു. മേയ് 2021 ൽ പ്രസിദ്ധീകരിക്കും.
"അഷ്ടമുടി" നോവൽ press ൽ ആണ്.

"അമ്മത്തൊട്ടിൽ" ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നു. July 21 നകം ഈ നോവൽ പ്രസിദ്ധീകരിക്കാം എന്നു പ്രതീക്ഷിക്കുന്നു.

my books...

Katinakalangalilekk oru thirinjunottam

 • Malayalam
 • Autobiography
 • M/s Green Books
 • Rs. 260

Thirukochi

 • Malayalam
 • Novel
 • Pelican Publishers
 • Rs. 450

Eliyammachettathi

 • Malayalam
 • Novel
 • Pelican Publishers
 • Rs. 380

Kalyanimenonum Makkalum

 • Malayalam
 • Novel
 • Pelican Publishers
 • Rs. 140

Bhanumathi

 • Malayalam
 • Novel
 • Pelican Publishers
 • Rs. 350

Ammu enna Ammukutty

 • Malayalam
 • Novel
 • Pelican Publishers
 • Rs. 200

Ashtamudi

 • Malayalam
 • Novel
 • Pelican Publishers
 • Rs. 350

Venad Express Kuttanweshana Novel

 • Malayalam
 • Novel
 • KREATIF Publishers

Ammathottil

 • Malayalam
 • Novel
 • KREATIF Publishers

news

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് ( കേരളഘടകം )

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ 2022 ജനുവരി 29 -ന് ഞായറാഴ്ച 4 മണിക്ക് എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലുള്ള സഹോദരസൗധം ഹാളിൽ വച്ച് ഇൻസ് വേണുഗോപാൽ വി യുടെ 'അമ്മത്തൊട്ടിൽ (കുറ്റാന്വേഷണ നോവൽ) എന്ന പുസ്തകം ജസ്റ്റിസ് കമാൽപാഷ പ്രകാശനം ചെയ്യു ന്നു. പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രസിഡന്റ് ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ താഴെപറയുന്ന പരിപാ ടികൾ നടത്തുന്നു.

കാര്യപരിപാടി

ഈശ്വരപ്രാർത്ഥന : ശീനാരായണഗിരിയിലെ കുട്ടികൾ

സ്വാഗതം : ഡോ. വിമലാ മേനോൻ ( വൈസ് പ്രസിഡണ്ട്, ഇൻസ )

ഇൻഡ്യൻ സൊസൈറ്റി ഓഫ് ഓഥേർസ് ( കേരള ഘടകം )പുസ്തക പ്രകാശനം

സമയവും തീയതിയും : ഞായറാഴ്ച്ച, 11:00 am 18/12/2022

സ്ഥലം : എറണാകുളം മുല്ലശേരി കനാൽ റോസിലുള്ള സഹോദര സൗധം ഹാൾ

പുസ്തകം : അമ്മു ഏലിയാസ് അമ്മുക്കുട്ടി English version

കഥാകൃത്ത് : വേണുഗോപാൽ വി

സ്വാഗതം : ഡോ രതീ മേനോൻ ( Secretary General Insa )

അദ്ധ്യക്ഷ പ്രസംഗം : ജസ്‌റ്റീസ് പി എസ് ഗോപിനാഥൻ

പുസ്തകം : Ammu Elias Anmukkutty ( English version ) Malyalam version earlier published in 2021

Feel free to contact me

Address

Venugopal V
Thejus, Eroor North,
Tripunithura
Ernakulam - 682306

Terms of use | Privacy Policy | Contact us
© 2021 Venugopal V. All Rights Reserved

Designed and Developed by Websoul Techserve